നിരോധിച്ച നോട്ടുകള്‍ മാറാന്‍ ശ്രമിച്ച നാലു പേര്‍ അറസില്‍

186

മുംബൈ: നിരോധിച്ച 500, 1000 രുപാ നോട്ടുകള്‍ മാറാന്‍ ശ്രമിച്ച രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ ഉള്‍പ്പടെ നാലു പേരെ പോലീസ് അറസ്റ്റുചൊയ്തു. ഉവരില്‍ നിന്നും പോലീസ് ഒരുകോടി രൂപയും പോലീസ് പിടിച്ചെടുത്തു. നവിമുംബൈയിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഒരു കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറി പകരം പുതിയ 2,000 രൂപയുടെ നോട്ടുകള്‍ മാറിത്തരാമെന്ന വാഗ്ദാനത്തില്‍ പണവുമായി എത്തിയവരാണ് പിടിയിലായത്. പണം മാറിയെടുക്കുന്നതിന് 30 ശതമാനം കമ്മീഷനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവം പോലീസ് ആധായനികുതി വകുപ്പില്‍ റിപ്പോര്‍ട്ടു ചെയ്തു.