മന്ത്രിസഭാ പുനഃസംഘടന എല്‍ഡിഎഫിന്‍റെ ഭരണ പരാജയത്തിന്‍റെ തെളിവ് : രമേശ് ചെന്നിത്തല

211

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹപ്രവര്‍ത്തകര്‍ കാര്യക്ഷമത ഇല്ലാത്തവരാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരസ്യ പ്രസ്താവനയാണ് വകുപ്പുമാറ്റവും പുനഃസംഘടനയും. എല്‍ഡിഎഫിന്‍റെ ഭരണ പരാജയത്തിന്‍റെ തെളിവാണിത്. വിവാദ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ച്‌ നില്‍ക്കുന്നുണ്ടോ എന്ന് എം.എം മണി വ്യക്തമാക്കണം. തൊഴുത്ത മാറ്റിക്കെട്ടിയാലൊന്നും ഇടതുമുന്നണിയുടെ മുഖം നന്നാകില്ലെന്നും ചെന്നിത്തല പറഞ്ഞു.