ധര്‍മ്മശാല ടെസ്റ്റ് : വിരാട് കോഹ്ലി കളിക്കില്ല ; രഹാന ക്യാപ്റ്റന്‍

240

ധര്‍മ്മശാല: ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കളിക്കുന്നില്ല. പരുക്ക് ഭേദമാകാത്തതിനാല്‍ വിരാട് കോഹ്ലിക്കു വിശ്രമം അനുവദിച്ചു. പകരം അജിന്‍ക്യ രഹാനെ ടീമിനെ നയിക്കും. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഈ മത്സരവും ജയിച്ച്‌ ഇന്ത്യന്‍ മണ്ണില്‍ പരമ്ബര എന്ന വിദൂര സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് കങ്കാരുക്കളുടെ ലക്ഷ്യം. ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടെസ്റ്റില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമേ നാലാം ടെസ്റ്റിനിറങ്ങൂ എന്ന് നേരത്തെ കോഹ്ലി വ്യക്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ നായകന് പരിക്കേറ്റത്. പേസര്‍ ഇഷാന്ത് ശര്‍മക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തി. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസീസ് ഇന്ന് ഇറങ്ങുന്നത്.

NO COMMENTS

LEAVE A REPLY