കാലവര്‍ഷ കെടുതി ; നഷ്ടപരിഹാര തുക കാലതാമസം കുടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി

209

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷ കെടുതി വിലയിരുത്തി ഉടന്‍ നഷ്ടപരിഹരം നല്‍കണമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. നഷ്ടപരിഹാര തുക വിതരണം ചെയ്യാന്‍ കാലതാമസം ഉണ്ടാകരുതെന്നും അദ്ദേഹം ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലകളിലേയും കാലവര്‍ഷക്കെടുതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. കളക്ടര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വെള്ളപ്പൊക്കം ഉണ്ടാവുന്ന ചില സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കേണ്ടി വരും. അതിനാവശ്യമായ നടപടി സ്വീകരിക്കണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അടിയന്തര സാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമായിരിക്കണം. ദുരിതാശ്വാസ ക്യാമ്ബുകളില്‍ അസുഖമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

NO COMMENTS