ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരനെതിരേ കൈക്കൂലി കേസ്

211

ന്യൂഡല്‍ഹി: എഐഎഡിഎംകെ ശശികല വിഭാഗം നേതാവും തമിഴ്നാട്ടിലെ ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരനെതിരേ കേസ്. തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ലഭിക്കാനായി കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റേതാണ് നടപടി. ദിനകരന്റെ സഹായി 1.3 കോടിയുമായി ഡല്‍ഹിയില്‍ അറസ്റ്റിലായി. ഇലക്ഷന്‍ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ കൊണ്ടുവന്ന പണമാണിതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. എഐഎഡിഎംകെ വിമത നേതാവ് ഒ. പനീര്‍ ശെല്‍വം രണ്ടിലയ്ക്ക് അവകാശമുന്നയിച്ചതോടെയായിരുന്നു ഇലക്ഷന്‍ കമ്മിഷന്‍ ചിഹ്നം മരവിപ്പിച്ചത്.

NO COMMENTS

LEAVE A REPLY