ഇസ്ലാമിക് സ്റ്റേറ്റിന്‍റെ വാര്‍ത്താവിനിമയ മന്ത്രി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

178

വാഷിങ്ടന്‍• ഇസ്ലാമിക് സ്റ്റേറ്റിന്‍റെ വാര്‍ത്താവിനിമയ മന്ത്രി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍. ഈമാസം ഏഴിനു റാഖയില്‍ നടത്തിയ ആക്രമണത്തില്‍ വയേല്‍ അഡല്‍ സല്‍മാന്‍ എന്ന അബു മുഹമ്മദ് ഫുര്‍ഖാനാണ് കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഐഎസിന്റെ വാര്‍ത്താ വിനിമയമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ് സല്‍മാന്‍. കൂട്ടക്കൊലകളുടെ വിഡിയോകളും ചിത്രങ്ങളും പുറത്തുവിടുന്നതിന്റെ ചുമതല വഹിച്ചിരുന്നതും ഇയാളായിരുന്നു. റാഖയിലെ സല്‍മാന്റെ വീടുലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.ഐഎസിന്റെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കിടെ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആദ്യം നടത്തിയ ആക്രമണത്തില്‍ ഐഎസ് വക്താവ് അല്‍ അഡ്നാനി കൊല്ലപ്പെട്ടിരുന്നു. അഡ്നാനിയുടെ അടുത്ത അനുയായികളിലൊരാളാണ് സല്‍മാന്‍.

NO COMMENTS

LEAVE A REPLY