നടി രഞ്ജുഷ മേനോൻ വീടിനുള്ളില്‍ മരിച്ച നിലയില്‍

163

നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച നടി രഞ്ജുഷ മേനോൻ വീടിനുള്ളില്‍ മരിച്ച നില യില്‍. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യ ത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലു കളില്‍ അഭിനയിച്ചുകൊണ്ടിരിക്കു കയായിരുന്നു

വര്‍ഷങ്ങളായി ഭര്‍ത്താവും കുട്ടികളുമൊത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ ഭര്‍ത്താവ് പുറത്തേക്ക് പോയി. സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിളിച്ചിട്ടും രഞ്ജുഷയെ ബന്ധപ്പെടാനാവാത്തതിനാല്‍ ഇവര്‍ ഭര്‍ത്താവിനെ വിളിച്ചു.

പലപ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്ന തോടെ ഭര്‍ത്താവ് തിരിച്ചെ ത്തി ഏണിവച്ച്‌ ഫ്ളാറ്റില്‍ കയറി നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി യത്. മരണകാരണം വ്യക്തമല്ല.

ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

NO COMMENTS

LEAVE A REPLY