കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നവംബർ 1ന്

133

പത്തനംതിട്ട: കഴിഞ്ഞ നാൽപ്പത് വർഷമായി തെക്കൻ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നവംബർ 1 ന് സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി നിർവഹിക്കും.

ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. ദക്ഷിണ കേരള ലജ് നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ പ്രാർത്ഥന നിർവഹിക്കും.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ മഹല്ല് സംവിധാന ങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഓഫീസിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ മുസ്‌ലിം വിഭാഗത്തിലെ ആധികാരിക പണ്ഡിത സംഘടനയായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക പ്രസ്ഥാനമാണ് ജമാഅത്ത് ഫെഡറേഷൻ.

പത്തനംതിട്ട ജില്ലയിലെ സംഘടനയുടെ താലൂക്ക് ജില്ലാ സംസ്ഥാന ഭാരവാഹികളും ഇമാമീങ്ങളും ഓഫീസ് ഉദ്ഘാടനവേളയിൽ സന്നിഹിതരായിരിക്കും.
പ്രസ്തുത പരിപാടിക്ക് എല്ലാ മാധ്യമപ്രവർത്തക രുടെയും മാധ്യമ സ്ഥാപനങ്ങളുടെയും മറ്റ് എല്ലാ വിഭാഗങ്ങളുടെയും സഹകരണമുണ്ടാ കണമെന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണ്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ

രക്ഷാധികാരി: സി എച്ച് സൈനുദ്ദീൻ മൗലവി

പ്രസിഡന്റ്‌ : യൂസുഫ് മോളൂട്ടി

വർക്കിംഗ്‌ പ്രസിഡണ്ട് :സാലി നാരങ്ങാനം

ജനറൽ സെക്രട്ടറി :എച്ച് അബ്ദുൽ റസാഖ്

വൈസ് പ്രസിഡന്റ്: അൻസാരി ഏനാത്ത്

NO COMMENTS

LEAVE A REPLY