‘ആക്ഷന്‍ ഹീറോ ബിജു’

195

കൊച്ചി • ആക്ഷന്‍ ഹീറോ ബിജുവെന്ന നിവിന്‍ പോളി ചിത്രത്തില്‍ കാണിച്ച സംഭവം കൊച്ചിയില്‍ നടന്നു! പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ച മിലാന്‍ കാന്‍ഡിയെന്ന എത്യോപ്യക്കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചു. കോടതിയിലേക്ക് കൊണ്ടുപോകും വഴി പൊലീസ് ബസില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി അടുത്ത വീട്ടില്‍ അഭയം േതടുകയായിരുന്നു. പാസ്പോര്‍ട്ടും യാത്രാരേഖകളും ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
പൊലീസിനെ വെട്ടിച്ചോടുന്നത് സ്വദേശിയായാലും വിദേശിയായാലും രക്ഷപ്പെടാന്‍ ഇതൊക്കെത്തന്നെ മാര്‍ഗം. കടവന്ത്രയില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പൊലീസ് വണ്ടി നിന്നപ്പോള്‍ കിട്ടിയ ഇത്തിരി നേരം. മുന്നും പിന്നും നോക്കാതെ കൈവിലങ്ങുമായി ഇറങ്ങിയോടുകയായിരുന്നു മിലാന്‍ കാന്‍ഡി. പിന്നാലെ നാട്ടുകാരും. പിടി വീണാല്‍ അടികിട്ടും എന്നുറപ്പായതോടെ അടുത്ത നമ്ബരിട്ടു. നേരെ അടുത്തവീട്ടിലേക്ക് കയറി. അതിഥിയായി സ്വയം കണക്കാക്കി സോഫില്‍ ഇരുപ്പുമുറപ്പിച്ചു. പെട്ടെന്ന് തിരിച്ചറിയാതരിക്കാന്‍ ടീഷര്‍ട്ടൂരി വിലങ്ങും മറച്ചു. പക്ഷെ, പിന്നാലെ എത്തിയവര്‍ വളഞ്ഞതോടെ പുലി പയ്യെ എലിയായി. പിന്നെ എനിക്കാരുമില്ലെന്ന് അലമുറയിട്ടു.
ടാന്‍സാനിയക്കാരിയായ വനിതാ സുഹൃത്തിനെ തേടിയാണ് ഇയാള്‍ കടല്‍ താണ്ടി ഇന്ത്യയിലെത്തിയത്. നാട്ടുകാര്‍ പിടികൂടി ഒരു റൗണ്ട് ചോദ്യം ചെയ്തു കഴിഞ്ഞപ്പോള്‍ ഒാടി തളര്‍ന്ന് പൊലീസെത്തി. പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. പിന്നെ നേരെ കോടതിയിലേക്ക്.
courtsy : Manorama online