ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ; യാ​സ്മി​ന്‍ മു​ഹ​മ്മ​ദി​ന് 7 വര്‍ഷം കഠിന തടവ്

288

കൊച്ചി: മലയാളി യുവാക്കളെ ഐഎസില്‍ ചേര്‍ക്കാനായി വിദേശത്തേക്ക് കടത്തിയ കേസിലെ മുഖ്യപ്രതിയും ബീഹാര്‍ സ്വദേശിനിയുമായ യാസ്‌മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ചു. യാസ്‌മിന്‍ 25,000 രൂപ പിഴയും അടയ്ക്കണം. ഐസിസ് ബന്ധമാരോപിച്ച്‌ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിചാരണ പൂര്‍ത്തിയായ ആദ്യ കേസാണിത്. എറണാകുളം എന്‍ഐഎ കോടതിയുടേതാണ് വിധി. കാസര്‍ഗോഡ് സ്വദേശികളായ 15 യുവാക്കളെ ഐഎസില്‍ ചേര്‍ക്കാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ സംഭവത്തില്‍ 2016 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളാ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. ഒന്നാം പ്രതി അബ്ദുള്‍ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്. 52 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയേയും കോടതി വിസ്തരിച്ചു. 50 തൊണ്ടി സാധനങ്ങളും പരിശോധിച്ചു. യാസ്‌മിന്‍ തന്റെ മകനോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോള്‍ 2016 ജൂലായ് 30 നാണ് പിടിയിലായത്. ഈ കേസിലെ മറ്റ് പ്രതികളെ ഇവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

NO COMMENTS