തലസ്ഥാനത്ത് നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ

30

ഒളിവില്‍ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി തിരുവനന്തപുരത്ത് പിടിയില്‍. നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണം, തേഞ്ഞി പ്പാലം സബ് ഇന്‍സ്പെക്ടറെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതിയായ കൂട്ടപ്പന കീര്‍ത്തനം വീട്ടില്‍ ശാന്തിഭൂഷണ്‍ (42) ആണ് ആര്യങ്കോട് പൊലീസിന്‍റെ പിടിയിലായത്.

പ്രദേശത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവു മായാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

നെയ്യാറ്റിന്‍കരയില്‍ 2021ല്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയായ ശന്തിഭൂഷന്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഒളിവില്‍ കഴിയുന്ന സമയത്തും ഇയാള്‍ ജില്ലയില്‍ വ്യാപകമായി കഞ്ചാവ് വിതരണം നടത്തിവരുകയായി രുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നതിനി ടെയാണ് ശാന്തിഭൂഷന്‍ സ്ഥിരമായി കാട്ടാക്കട, നെയ്യാര്‍ഡാം ഭാഗങ്ങളില്‍ വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചിക്കുന്നത്.

ഇവിടെ കഞ്ചാവ് ഇടപാടുകള്‍ നടക്കുന്നതായും പൊലീസ് മനസിലാക്കി. ഇതോടെ പ്രദേശത്ത് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ആര്യങ്കോട് പൊലീസിന്‍റെ രാത്രികാല വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. ആര്യങ്കോട് മൂന്നാറ്റുംമുക്ക് പാലത്തിനു സമീപം വച്ച്‌ നടന്ന വാഹന പരിശോധനയില്‍ ആണ് ശാന്തിഭൂഷനെ പൊലീസ് പൊക്കിയത്. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്ന് വില്‍പ്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അതിനിടെ കൊല്ലം ജില്ലയിലെ ചവറയില്‍ ന്യൂജെന്‍ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി.

കുണ്ടറ സ്വദേശികളായ നജ്മല്‍, സെയ്താലി, അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 214 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി. പുലര്‍ച്ചെ മൂന്നു മണിയോടെ പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

NO COMMENTS

LEAVE A REPLY