നിപ വൈറസ് ബാധിച്ചു അഞ്ച് പേര്‍ മരിച്ചു .

158

കൊല്‍ക്കത്ത: ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമത്തിലാണ് നിപ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം അഞ്ച് പേര്‍ മരിച്ചത് .പശ്ചിമബംഗാളിലും ത്രിപുരയിലും നിപ വൈറസിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പുകള്‍. പനി മരണമാണെന്ന് കരുതിയെങ്കിലും കൂടുതല്‍ പരിശോധനയില്‍ ഇവര്‍ക്ക് നിപ വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു.ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് അതാത് സംസ്ഥാന ആരോഗ്യവകുപ്പുകള്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള പഴങ്ങള്‍ കഴിക്കരുതെന്നും, പക്ഷി-മൃഗാദികളുമായി ഇടപെടുന്നത് നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

NO COMMENTS