പയ്യന്നൂരില്‍ ലോറി ഓട്ടോയിലിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു

206

കണ്ണൂര്‍ • പയ്യന്നൂര്‍ കുന്നരു കാരന്താടില്‍ ലോറി ഓട്ടോയിലിടിച്ചു അഞ്ചു പേര്‍ മരിച്ചു. ദമ്ബതികളും മകളും ബന്ധുവായ കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്. രാമന്തളി സ്വദേശി ഗണേശന്‍ (38), ഭാര്യ ലളിത (32), ഇവരുടെ മകള്‍ ലിഷ്ണ (7), ആരാധ്യ (4), ദേവകി (72) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലിഷ്ണ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. നാലു പേര്‍ക്ക് പരുക്കേറ്റു.ഓട്ടോ യാത്രക്കാരായ വി.പി. ശ്രീജിത്ത്, ഭാര്യ ആശ, ആതിര, ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിലിടിച്ചു നിയന്ത്രണം വിട്ട ലോറി മല്‍സ്യ വില്‍പ്പന നടത്തുന്ന ഗുഡ്സ് ഓട്ടോയിലിടിക്കുകയും ചെയ്തു.ലോറി അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY