ഏറ്റെടുത്ത പ്രവൃത്തികള്‍ കാലാവധിക്കു മുന്‍പേ പൂര്‍ത്തിയാക്കുന്ന സംസ്കാരത്തിലേക്കു നമ്മള്‍ മാറണം : പിണറായി വിജയന്‍

166

കോഴിക്കോട് • ഏറ്റെടുത്ത പ്രവൃത്തികള്‍ കാലാവധിക്കു മുന്‍പേ പൂര്‍ത്തിയാക്കുന്ന സംസ്കാരത്തിലേക്കു നമ്മള്‍ മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നേട്ടങ്ങള്‍ ഉണ്ടാക്കേണ്ടതിനെക്കുറിച്ചു പറയുന്ന നമ്മള്‍ അതു പ്രാവര്‍ത്തികമാക്കാന്‍ ചില തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്ബോള്‍ പ്രവര്‍ത്തനങ്ങളിലെ കുറവുകളെക്കുറിച്ചു കൂടി ശരിയായി ചിന്തിക്കണം. കുറവുകള്‍ തിരുത്തിയില്ലെങ്കില്‍ നേട്ടങ്ങളൊന്നും നേട്ടമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷനലില്‍ കൗണ്‍സിലര്‍മാര്‍ നല്‍കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സുസ്ഥിര നഗര വികസന പദ്ധതിയുടെ കാലാവധി ജൂണ്‍ 30നു തീര്‍ന്നതിനാല്‍ അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന മേയറുടെ പരാതിക്കു മറുപടിയായാണ് പിണറായി ഇക്കാര്യം പറഞ്ഞത്.കാലാവധി കഴിയും മുന്‍പേ പദ്ധതി പൂര്‍ത്തിയാക്കുന്ന സംസ്കാരം എപ്പോള്‍ ഉണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.