മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി

239

ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി . നിലവിലുള്ള എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഓരോ ഫോണ്‍ ഉപഭോക്താവിന്റെയും പൂര്‍ണ്ണവിവരങ്ങള്‍ ടെലികോം കമ്പനികളില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമാണ് ടെലികോം കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.പുതിയ കണക്ഷനുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. ഇതിനായി ബയോമെട്രിക് സംവിധാനം ഒരുക്കാനും കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS