രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞു ചെളിയിൽ പുതഞ്ഞു മരിച്ചനിലയിൽ

29

കാസർകോട് : മഞ്ചേശ്വരത്ത് രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു സംഭവം കുഞ്ഞിനെ കാണാതായതിനെത്തുടർന്നു നാട്ടുകാർ നടത്തിയ തിരച്ചിലിലാണു വയലിൽനിന്നു കണ്ടെത്തി യത്. ഉപ്പ പച്ചില പാറയിലെ സത്യനാരായണ – സുമംഗലി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണു താമസസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ മുളിഞ്ചയിലെ വയലിൽ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത് സുമംഗലിയുടെ സഹോദരൻ സുജന്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

അമ്മ സുമംഗലി കുട്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മഞ്ചേശ്വരം പൊലീസ് ഇവരെ ചോദ്യം ചെയ്തു. ഇവര ചോദ്യം ചെയ്യലിനോടു പൂർണമായും സഹകരിച്ചില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം കൂടുതൽ നടപടിയെടു ക്കുമെന്നു പൊലീസ് പറഞ്ഞു. സത്യനാരായണയും സുമഹലിയും അകന്നു കഴിയുകയാണ്. സുമംഗലി കുഞ്ഞിനൊപ്പം തന്റെ അമ്മയുടെ സഹോദരിയുടെ വിട്ടിലായിരുന്നു താമസം. മൃതദേഹം ഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ

NO COMMENTS

LEAVE A REPLY