പരാതി പറയാന്‍ വിളിച്ചയാളെ വിരട്ടിയ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

199

പോലിസ് സ്റ്റേഷനിലേക്ക് പരാതി പറയാന്‍ വിളിച്ചയാളോട് മോശമായി പെരുമാറിയ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. പെരുമ്പാവൂര്‍ കുറുപ്പംപ്പടി സ്റ്റേഷനിലെ എ.എസ്.ഐ പി.പി രമേശിനെയാണ് എറണാകുളം റേഞ്ച് ഐ.ജി എസ് ശ്രീജിത്ത് സസ്‌പെന്റ് ചെയ്തത്. റോഡരികില്‍ സംശയാസ്‌പദമായ നിലയില്‍ കണ്ടെത്തിയ രണ്ടു യുവാക്കളെപ്പറ്റി സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറഞ്ഞയാളോടായിരുന്നു എ.എസ്.ഐയുടെ മോശം പെരുമാറ്റം. പരാതിക്കാരനെ വിരട്ടിയ എ.എസ്.ഐ, പിറ്റേദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ് അച്ചടക്ക നടപടിക്ക് കാരണം

NO COMMENTS

LEAVE A REPLY