കാസർഗോഡ് ചെറുവത്തൂര്‍ പഞ്ചായത്തിൽ നിയമം ലംഘനം നടത്തുന്നതായി പരാതി

132

കാസർഗോഡ് : കൊവിഡ് രോഗം സ്ഥിരീകരിച്ച ചെറുവത്തൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കണ്ടെയിന്‍ മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും പൊലീസി ന്റെയും നിര്‍ദ്ദേശങ്ങളുടെ ലംഘനം വ്യാപകമായി നടക്കുന്നുവെന്ന് പരാതി.

കുട്ടമ്മത്ത് സ്വദേശിയായ യുവാവിന് കൊവിഡ് രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ചെറുവത്തൂര്‍ പഞ്ചായത്തിലെ പൊ ന്മാലം വാര്‍ഡ് അടച്ചിട്ടിരുന്നു. ദേശീയപാതക്ക് കിഴക്ക് ഭാഗത്തുള്ള മുഴുവന്‍ കടകളൂം സ്ഥാപനങ്ങളും ആദ്യ ദിവസം അധികൃതര്‍ അടപ്പിച്ചിരുന്നു. എന്നാല്‍ ഈ ഭാഗത്തെ രണ്ടു മെഡിക്കല്‍ ഷോപ്പുകള്‍ അതിരാവിലെ മുതല്‍ തുറന്നു വെന്നാണ് പരാതി. ഹോട്ട്സ്പോട്ട് ഏരിയകളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനസമയം.

നാലാം വാര്‍ഡിലെ പള്ളിക്കണ്ടം -മടക്കര റോഡ് തുറന്നത് സംബന്ധി ച്ചാണ് പ്രധാനമായും ആക്ഷേപം ഉയരുന്നത്. രോഗവ്യാപന സാദ്ധ്യത കുറക്കുന്നതിന് നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും പൊലീസും ആരോഗ്യവകുപ്പും ഇടപെടുന്നില്ലെന്നാണ് പരാതി.

ചെറുവത്തൂര്‍ ടൗണില്‍ റോഡിന് പടിഞ്ഞാറുഭാഗത്ത് ആറോളം മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചീമേനി റോഡ് ജംഗ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യഷാപ്പും പൊലീസും എക്സൈസും എത്തി അടപ്പിച്ചിരുന്നു. ടോക്കണ്‍ ലഭിച്ചു മദ്യം വാങ്ങാന്‍ എത്തിയവര്‍ കാത്തുനില്‍ക്കുമ്ബോള്‍ ആണ് ബാര്‍ അടപ്പിച്ചത്. തൊട്ടുപിന്നാലെയാണ് കാരിയിലെ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസും ആരോഗ്യ വകുപ്പും സ്ഥലത്തെത്തി റോഡുകള്‍ അടക്കുകയും പെട്ടിക്കടകള്‍ വരെ പൂട്ടിക്കുകയും ചെയ്തിരുന്നു.

തുരത്തി, അച്ചാംതുരുത്തി, കിഴക്കേമുറി എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന എരിഞ്ഞിക്കീല്‍ റോഡ് അടച്ചിരുന്നത് ഇന്നലെ രാവിലെ തുറന്നുകൊടുത്തിരുന്നു. ഇതിന്റെ മറവിലാണ് ഹോട്ട്സ്പോട്ട് ഏരിയയിലെ പ്രധാന റോഡുകള്‍ നാട്ടിലെ ചില പ്രമാണിമാര്‍ക്ക് വേണ്ടി തുറന്നതെന്നാണ് ആരോപണം ഉന്നയിക്കുന്നത്.

NO COMMENTS