മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം.

28

കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. വൈകിട്ട് നാലരയോടെയാണ് തിപിടുത്തമുണ്ടായത്. തീപിടിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, തൃപ്പൂണിത്തുറയില്‍ നിന്ന് നാല് അഗ്നിശമന യൂണിറ്റുകള്‍ എത്തിയെങ്കിലും തീയണയ്‌ക്കാനായില്ല. തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി യിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

NO COMMENTS

LEAVE A REPLY