കൊച്ചിയില്‍ അഞ്ച് കിലോ സ്വര്‍ണം പിടികൂടി

227
photo credit : mathrubhumi

കൊച്ചി: കച്ചേരിപ്പടിയില്‍ വന്‍ സ്വര്‍ണവേട്ട. കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണമാണ് പിടികൂടിയത്. നികുതി വെട്ടിച്ച് ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി മുംബൈയില്‍ നിന്ന് എത്തിച്ച സ്വര്‍ണമായിരുന്നു ഇത്. സംഭവത്തില്‍ ഉത്തരേന്ത്യക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ കച്ചേരിപ്പടിയിലുള്ള പ്രമുഖ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസും ആദായ നികുതി വകുപ്പുദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ആഭരണ രൂപത്തില്‍ കടത്തിയ സ്വര്‍ണത്തിനൊപ്പം നാല് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ ജ്വല്ലറികളില്‍ വിതരണം ചെയ്യാനാണ് ഇവ കൊണ്ടുവന്നത്.
ട്രെയിന്‍ വഴിയാണ് സ്വര്‍ണവും പണവും മൂംബൈയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയത്. പ്രത്യേക ജാക്കറ്റ് ധരിച്ച് ഇതിലെ രഹസ്യ അറയിലായിരുന്നു സ്വര്‍ണവും പണവും കടത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് നികുതി അടച്ചിട്ടില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY