മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

20

ഇടുക്കി : അടിമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ തുറവൂര്‍ കൂരാന്‍ വീട്ടില്‍ റിചാര്‍ഡ്, അര്‍ജുന്‍, അയ്യമ്പുഴ കട്ടിങ് കോളാട്ടുകുടി വീട്ടില്‍ ജോബിയുടെ മകന്‍ ജോയല്‍ എന്നീ മൂന്ന് വിദ്യാർത്ഥികളാണ് മാങ്കുളം വലിയ പാറകുട്ടിയില്‍ മുങ്ങി മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. മുപ്പതോളം വിദ്യാര്‍ഥികളും രണ്ടധ്യാപകരും ഉള്‍പ്പെടെയുള്ള സംഘമായിരുന്നു മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയത്.തുടര്‍ന്നിവര്‍ പുഴയില്‍ കുളിക്കുന്നതിനും മറ്റുമായി വല്യപാറക്കുട്ടിയില്‍ എത്തുകയും നല്ലതണ്ണി പുഴയില്‍ ഇറങ്ങുകയും ചെയ്തു. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിപ്പോകുകയായിരുന്നു. സ്‌കൂളില്‍ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ 30 അംഗ സംഘത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

NO COMMENTS

LEAVE A REPLY