ജനം പറഞ്ഞാല്‍ രാജി വെവെക്കാൻ തയ്യാറെന്ന് അമിത് ഷാ

29

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെക്കുമെന്ന് അമിത് ഷാ .തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ തന്റെ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് . നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നും മമതക്ക് മേയ് രണ്ടിന് രാജിവെക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അതേസമയം, തെരഞ്ഞെടുപ്പിനിടെ ആക്രമണം നടത്തിയത് ബി.ജെ.പിയാണെന്നും തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ ബി.ജെ.പി തോക്കെടുക്കാന്‍ തുടങ്ങിയെന്നും മമത പറഞ്ഞു. ഇതിനുള്ള പ്രതികാരം ജനങ്ങള്‍ ബാലറ്റിലൂടെ തീര്‍ക്കുമെന്നും മമത പ്രതികരിച്ചു.

‘ ദീതി ആവശ്യപ്പെടുന്നത് എന്റെ രാജിയാണെന്നും പശ്ചിമബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാന്‍ ഞാന്‍ എന്റെ പേപ്പറുകള്‍ താഴെവെക്കാനും തലകുനിക്കാനും തയ്യാറാണെന്നും പക്ഷെ മെയ് രണ്ടിന് മമതയ്ക്ക് മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരുമെന്നും ,’ അമിത് ഷാ പറയുന്നു .

NO COMMENTS