തൊഴിലധിഷ്ഠിത പരിശീലനങ്ങൾ

11

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും. ഒരു ബാച്ചിൽ 25 പേർക്ക് പ്രവേശനം അനുവദിക്കും. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25. വിശദവിവരങ്ങൾക്ക് – 0471 – 2365445, 9496015002, www.reach.org.in എന്നിവയിൽ ബന്ധപ്പെടണം.

NO COMMENTS

LEAVE A REPLY