ലാവ്‍ലിന്‍ കേസില്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

159

ലാവ്‍ലിന്‍ കേസില്‍ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹര്‍ജിയില്‍ സിബിഐ ഇന്ന് വാദം തുടങ്ങിയേക്കും. പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കീഴ്കോടതി വെറുതെ വിട്ടത് ചോദ്യം ചെയ്താണ് സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നാണ് സിബിഐയുടെ വാദം. ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നും സിബിഐ പറയുന്നു.

NO COMMENTS

LEAVE A REPLY