തിരുവനന്തപുരം : ബ്രൂവറി അനുമതി റദ്ദാക്കിയതിലൂടെ സര്‍ക്കാരിന്റെ പൊള്ളത്തരം പുറത്ത് വന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിന്റെ അറിവോടെ കൂടുതല്‍ അഴിമതകള് നടന്നിട്ടുണ്ടെന്നും ഇത് പുറത്ത് വരാതിരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.