രാജ്യത്ത് പട്ടിണി ; നൈജീരിയന്‍ പ്രസിഡന്റിന്‍റെ 10 വിമാനങ്ങളില്‍ രണ്ടെണ്ണം വില്‍ക്കുന്നു

227

അബുജ (നൈജീരിയ) • നൈജീരിയന്‍ പ്രസിഡന്റിന്റെ 10 വിമാനങ്ങളില്‍ രണ്ടെണ്ണം വില്‍ക്കുന്നു. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും പട്ടിണി നേരിടുന്ന സ്ഥിതിയില്‍ സര്‍ക്കാരിന്റെ ചെലവു കുറയ്ക്കാനും അഴിമതി തടയാനും ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ് ഇപ്പോഴത്തെ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. അതിന്റെ ഭാഗമാണ് വിമാന വില്‍പന. ഇതിനായി പത്രപ്പരസ്യം നല്‍കാന്‍ പ്രസിഡന്റ് അനുമതി നല്‍കി.