ചാലക്കുടി : സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു. കാരക്കാമല ഇടവകയാണ് നടപടി പിന്‍വലിച്ചത്. വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. പാരീഷ് കൗണ്‍സില്‍ യോഗത്തിലേക്കാണ് വിശ്വാസികള്‍ തള്ളിക്കയറിയത്. നേരത്തെ, സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാണ് മാനന്തവാടി രൂപത ഇവര്‍ക്കെതിരെ നടപടിയെടുത്തത്.