പ്രചോദനം പകരുന്നവയാണ് ബിനാലെ പ്രദര്‍ശനങ്ങള്‍: വിധു വിനോദ് ചോപ്ര

179

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനങ്ങള്‍ നല്‍കുന്ന പ്രചോദനവും ആവേശവും അളവറ്റതാണെന്ന് പ്രശസ്ത സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ വിധു വിനോദ് ചോപ്ര. സിനിമയ്ക്ക് പുറത്തുള്ള കലാരൂപവുമായി ആദ്യമായാണ് ബന്ധപ്പെടുന്നത്. കലാഹൃദയത്തെ ആവേശഭരിതമാക്കാന്‍ പോന്നതാണ് ബിനാലെ പ്രദര്‍ശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ അനുപമ ചോപ്രയുമൊത്ത് ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാന്‍ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയതായിരുന്നു അദ്ദേഹം. സിനിമയില്‍ ജീവിക്കുന്ന തനിക്ക് മറ്റ് കലാരൂപങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായി ലഭിച്ച അവസരമായി ബിനാലെയെ കാണുന്നുവെന്ന് വിധു വിനോദ് ചോപ്ര പറഞ്ഞു. ‘ത്രീ ഇഡിയറ്റ്‌സ്’ പോലെയുള്ള നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവു കൂടിയാണ് അദ്ദേഹം. സിനിമയ്ക്ക് പുറത്തെ കലാരൂപങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. വീഡിയോ കലാരൂപങ്ങള്‍ ബിനാലെയില്‍ ഉണ്ടെങ്കിലും അതിനെ പ്രത്യേകമായി തരം തിരിച്ച് ആസ്വദിക്കേണ്ട കാര്യമില്ല. എല്ലാ കലാരൂപങ്ങളും അതിന്റെ അന്ത:സ്സത്ത അറിഞ്ഞ് കാണാന്‍ സാധിച്ചാല്‍ ആസ്വാദ്യതയ്ക്ക് കുറവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കലാരൂപങ്ങളെ അതിന്റെ വ്യത്യസ്തത ഉള്‍ക്കൊണ്ടുകൊ

സമകാലീന കലയെപ്പറ്റി വലിയ ധാരണയില്ലാതെയാണ് താന്‍ ബിനാലെ കാണാനെത്തിയതെന്ന് ചലച്ചിത്ര നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്ര പറഞ്ഞു. എന്നാല്‍ മനസിനെ ആഴത്തില്‍ സ്വാധീനിക്കാന്‍ ഈ കലാപ്രദര്‍ശനങ്ങള്‍ക്ക് കഴിയുന്നുണ്ട്. എല്ലാവരും കണ്ടുമറന്ന ഐലാന്‍ കുര്‍ദിയുടെ മരണം വീണ്ടും അതേ വേദനയിലൂടെ സന്ദര്‍ശകനിലേക്ക് എത്തിക്കാനും കവി റൗള്‍ സുരീതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അനുപമ ചോപ്ര പറഞ്ഞു. ബിനാലെയുടെ ഭാഗമായി നഗരത്തിലെ ഭിത്തികളില്‍ എഴുതിയിരിക്കുന്ന നോവലും ആഖ്യായന രീതിയും തന്നെ ഏറെ സ്വാധീനിച്ചു. പലയിടത്തും ഏറെ നേരം ഇത് വായിക്കുന്നതിനു വേണ്ടി താന്‍ സമയം ചെലവഴിച്ചുവെന്നും അവര്‍ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചാണ് തന്റെ അടുത്ത സിനിമയെന്നും വിധു വിനോദ് ചോപ്ര പറഞ്ഞു. സ്വയം ഒരു കശ്മീരി സിഖ് സമുദായംഗമായ തന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ സിനിമയുടെ പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലു മാസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY