ബി.ജെ.പി.യുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച്‌ പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി

172

കട്ടക്ക് : ബി.ജെ.പി.യുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച്‌ പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ നാലാം വാര്‍ഷകാഘോഷങ്ങളോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം കള്ളപ്പണത്തില്‍ നിന്ന് ജനങ്ങളുടെ ധനത്തിലേക്ക് മാറി. ഭരണത്തിനെതിരായ വികാരത്തെ മറികടന്നു. രാജ്യം’ജന്‍പഥി’ലൂടെയല്ല ‘ജന്‍മത്തി’ (ജനമനസ്) ലൂടടെയാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ ആരോഗ്യരംഗം മോശമായ അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് തന്നെ അത്ഭുതപ്പടെത്തുന്നുവെന്നും മോദി പറഞ്ഞു. ഒഡീഷയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

NO COMMENTS