നി​ല​വി​ല്‍ പ്ര​ചാ​ര​ത്തി​ലു​ള്ള എ​ല്ലാ 10 രൂ​പ നാ​ണ​യ​ങ്ങ​ളും സാ​ധു​വാ​ണെ​ന്ന് ആ​ര്‍​ബി​ഐ

264

ന്യൂ​ഡ​ല്‍​ഹി : നി​ല​വി​ല്‍ പ്ര​ചാ​ര​ത്തി​ലു​ള്ള എ​ല്ലാ 10 രൂ​പ നാ​ണ​യ​ങ്ങ​ളും സാ​ധു​വാ​ണെ​ന്ന് ആ​ര്‍​ബി​ഐ. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 രൂ​പ നാ​ണ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ര്‍​ബി​ഐ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 14 വ്യ​ത്യ​സ്ത മാ​തൃ​ക​യി​ല്‍ 10 രൂ​പ നാ​ണ​യ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഈ ​നാ​ണ​യ​ങ്ങ​ളെ​ല്ലാം പ്ര​ചാ​ര​ത്തി​ലു​ള്ള​തും സാ​ധു​വും ആ​ണെ​ന്ന് ആ​ര്‍​ബി​ഐ അ​റി​യി​ച്ചു. പ​ത്ത് രൂ​പ നാ​ണ​യ​ങ്ങ​ള്‍ പ്ര​ചാ​ര​ത്തി​ലി​ല്ലെ​ന്ന വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ര്‍​ബി​ഐ രം​ഗ​ത്തെ​ത്തിയത്. എ​ല്ലാ ബാ​ങ്കു​ക​ളും ഈ ​നാ​ണ​യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​മെ​ന്നും ആ​ര്‍​ബി​ഐ വ്യ​ക്ത​മാ​ക്കി. നോട്ട് നിരോധനത്തിനു ശേഷം നോട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ജനങ്ങളില്‍ കടുത്ത ആശങ്ക നിലനില്‍ക്കുകയാണ്.

NO COMMENTS