കാശ്മീരില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു

266

കാശ്മീരില്‍ പ്രകോപനവമായി വീണ്ടും പാകിസ്ഥാന്‍. ബു​ധ​നാ​ഴ്ച രാ​ത്രി പാകിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു. അ​ര്‍​ണി​യ, ആ​ര്‍​എ​സ് പു​ര സെ​ക്ട​റു​ക​ളി​ല്‍ പാ​ക് സൈ​ന്യം ന​ട​ത്തി​യ മോ​ര്‍​ട്ടാ​ര്‍ ഷെ​ല്‍ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ജ​വാ​ന്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. വെ​ടി​വ​യ്പും ഷെ​ല്ലാ​ക്ര​മ​ണ​വും രാ​ത്രി​യി​ലും തു​ട​രു​കയാണ്. അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യി​ലെ ജ​ന​ങ്ങ​ള്‍ ഭീ​തി​മൂ​ലം വീ​ടു​ക​ളി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്നി​ല്ല. ലാ​ന്‍​സ് നാ​യി​ക് യോ​ഗേ​ഷ് മു​ര​ളീ​ധ​ര​ന്‍റെ മ​ര​ണ​ത്തി​നു പ​ക​ര​മാ​യി​ ഇ​ന്ത്യ​ കഴിഞ്ഞ ദിവസം പാകിസ്ഥാന് നേരെ ആ​ക്ര​മ​ണം നടത്തിയിരുന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴു പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

NO COMMENTS