ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്ന് പിതാവ് അശോകന് മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും ഷെഫിന് ഹാദിയയെ കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹാദിയ സേലത്തേക്ക് യാത്ര തിരിച്ചു. 1.20നുള്ള വിമാനത്തില്‍ കോയമ്പത്തൂരിലേക്ക് പോകും.
അവിടെ നിന്നും റോഡ് മാര്‍ഗം സേലത്തേക്ക് പോകും. ഹാദിയ പഠനം തുടരുന്നതില്‍ സന്തോഷം ഉണ്ടെന്നും അവളുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയില്ലെന്നും അശോകന് പറഞ്ഞു. നിയമപോരാട്ടത്തില്‍ ഇതുവരെ വിജയിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു.