ചാലക്കുടി -കറുകുറ്റി ഭാഗത്ത് ട്രാക്കില്‍ അറ്റകുറ്റപ്പണി ; ട്രെയിനുകള്‍ക്ക് നിയന്ത്രണം

242

തൃശൂര്‍• ചാലക്കുടി -കറുകുറ്റി ഭാഗത്ത് ട്രാക്ക് ബലപ്പെടുത്തുന്ന ജോലികള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നു. ഇതേ തുടര്‍ന്ന് അമൃത എക്സ്പ്രസ്സ് ഡിസംബര്‍ ഏഴു വരെ വൈകിയേ പുറപ്പെടൂ. ട്രാക്ക് ബലപ്പെടുത്തുന്ന ജോലികള്‍ക്കായി നവംബര്‍ 17 മുതലാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നവംബര്‍ 17 മുതല്‍ ഡിസംബര്‍ ഏഴു വരെ പാലക്കാട്ടേക്കുള്ള അമൃത എക്സ്പ്രസ്സ് രാത്രി 12.45 നായിരിക്കും തിരുവനന്തപുരത്തുനിന്നു പുറപ്പെടുക. ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ (16127) രണ്ടു മണിക്കൂറും, തിരുവനന്തപുരം – നിസാമുദ്ദീന്‍ (22655/22653), എറണാകുളം -പൂണെ (22149), കൊച്ചുവേളി -ലോകമാന്യതിലക് (22114), എന്നീ എക്സ്പ്രസ്സ് ട്രെയിനുകള്‍ ഒരുമണിക്കൂര്‍ വീതം പിടിച്ചിടാനുള്ള സാധ്യതയുണ്ട്. രാവിലെ ആറുമണിക്കുള്ള എറണാകുളം-ഗുരുവായൂര്‍ പാസ്സഞ്ചര്‍ (56370) ഇരുപതുമിനുട്ടും ഡിസംബര്‍ ഏഴു വരെ വഴിയില്‍ പിടിച്ചിടാനും സാധ്യതയുണ്ട്.