ഫിലിപ്പീന്‍സിലെ റിസോര്‍ട്ടില്‍ വെടിവയ്പ്പ് : 34 പേര്‍ മരിച്ചു

185

മനില : ഫിലിപ്പീന്‍സിലെ മനിലയിലുള്ള ഹോട്ടലിലുണ്ടായ വെടിവയ്പ്പില്‍ 34 പേർ മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ യുവാവ് ഹോട്ടലിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തിൽ നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിനൊടുവിൽ അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. ഹോട്ടലിന്റെ ഗെയ്മിംഗ് ഏരിയയില്‍ കടന്ന അക്രമി അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈിവയ്പ്പില്‍ ഹോട്ടലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ചില ഭാഗങ്ങളില്‍ തീപിടുത്തവും ഉണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് അനുകൂല മുദ്രാവാക്യം മുഴക്കിയാണ് ഇയാള്‍ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. ന്യൂപോര്‍ട്ട് സിറ്റിയില്‍ നിനോയ് അക്വിനോ രാജ്യാന്ത വിമാനത്താവളത്തിന് സമീപമാണ് ആക്രമണം നടന്ന റിസോര്‍ട്ട് വേള്‍ഡ് മനില

NO COMMENTS