ന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സിഎന്‍എന്‍- ന്യൂസ് 18 ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. മസ്തിഷ്കാര്‍ബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നും ശരീരത്തിന്റെ വലതു ഭാഗം തളര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ദാവൂദിന്റെ ആരോഗ്യം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്ന് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍ അറിയിച്ചു. ദാവൂദ് മരിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.