ഇന്ത്യയുടെ ​​ഗ്രാൻഡ്‌മാസ്റ്റർ ആർ പ്ര​ഗ്യാനന്ദ ലോക ചാമ്പ്യൻ

56

ആംസ്റ്റർഡാം : ചെസ്സിൽ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ​​ഗ്രാൻഡ്‌മാസ്റ്റർ ആർ പ്ര​ഗ്യാനന്ദ. നെതർലൻഡ്‌സിൽ നടന്ന ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സ് ടൂർണമെന്റിൽ ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ചു.

ജയത്തോടെ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമെന്ന നേട്ടത്തി ലേക്ക് പ്രഗ്യാനന്ദയെത്തി. 2748.3 ആണ് പ്ര​ഗ്യാനന്ദയുടെ ഫിഡെ റേറ്റിങ്. 2748 ആണ് ആനന്ദി ന്റേത്. 2780ആണ് ലിറന്റെ റേറ്റിങ്. ആനന്ദിനു ശേഷം നിലവിലെ ചാമ്പ്യനെ തോൽപ്പിക്കുന്ന രണ്ടാമത്തെ താരമാവാനും പ്ര​ഗ്യാനന്ദയ്‌ക്ക് കഴിഞ്ഞു.

2024ലെ ആദ്യ അന്താരാഷ്‌ട്ര ടൂർണമെന്റായ ടാറ്റാ സ്‌റ്റീൽ മാസ്റ്റേഴ്‌സിൽ തുടക്കം മുതലേ പ്രഗ്യാനന്ദയുടെ ആധിപത്യമായിരുന്നു. ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് ലോക ചാമ്പ്യനുമേൽ താരത്തിന്റെ ആധിപത്യം.

NO COMMENTS

LEAVE A REPLY