സിപിഎം ലീഗ് സംഘര്‍ഷം നടന്ന മലപ്പുറം താനുരില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യന്നു

180

താനൂര്‍: സിപിഎം ലീഗ് സംഘര്‍ഷം നടന്ന മലപ്പുറം താനുരില്‍ സ്ഥിതിഗതികള്‍ ശാന്തമായി. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യന്നുണ്ട് ഇന്നലെ രാത്രി നടന്ന സംഘര്‍ഷത്തില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്. താനൂർ ചാപ്പപ്പടിയിലാണ് സിപിഎം ലീഗ് സംഘർഷമുണ്ടായത്. അക്രമികൾ ഒരു വീടിനു നേരെ പെട്രോൾ ബോംബെറിയുകയു. നിരവധി വീടുകൾക്ക് നേരെ അക്രമം നടത്തുകയും ചെയ്തു. സംഘർഷം വ്യാപകമായതോടെ പോലീസ് ആകാശത്തേക്ക് വെടി വക്കുകയും. ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തു. രാത്രി വൈകീട്ടും കോര്‍മ്മന്‍ കടപ്പുറത്തെ ഒട്ടേറെ വീടുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു സംഘര്‍ഷത്തില്‍ നിരവധി പ്രദേശവാസികള്‍ക്കും സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കുപററിയിട്ടുണ്ട്.
ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. നിരവധി വാഹനങ്ങളും മല്‍സ്യബന്ധനവലകളും കത്തി നശിച്ചിട്ടുണ്ട് എന്നാല്‍ അക്രമം നടക്കാത്ത സ്ഥലങ്ങില്‍ പോലും പൊലീസുകാര്‍ അതിക്രമത്തിന് മുതിര്‍ന്നതായി
പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തീരദേശത്ത് പലയിടങ്ങളിലും സിപിഎം ലീഗ് സംഘർഷം ഉണ്ടായിരുന്നു അതിന്‍റെ തുടർച്ച ആണ് പുതിയ സംഭവങ്ങൾ. മാസങ്ങളായി താനൂറിന്‍റെ തീരദേശ മേഖലയിൽ വലിയ തോതിൽ അക്രമങ്ങൾ നടന്നുവരികയാണ്

NO COMMENTS

LEAVE A REPLY