അഗ്നി4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

243

ഒഡിഷ : ഇന്ത്യ വീണ്ടും അഗ്നി4 വിജയകരമായി വിക്ഷേപിച്ചു. 4000 കിലോമീറ്റര്‍ ദൂരത്തേയ്ക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രഹികള്‍ എത്തിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇത്. ഒഡീഷയിലെ ബാലസോറില്‍ നിന്നായിരുന്നു വിക്ഷേപണം.
അഗ്നി4 ന്റെ അഞ്ചാമത് പരീക്ഷണമാണ് ഇത്. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. മുന്‍പ് 2011, 2012, 2014, 2015 വര്‍ഷങ്ങളിലും അഗ്നി4 വിക്ഷേപണം വിജയം കണ്ടിരുന്നു. പാകിസ്ഥാനെ ലക്ഷ്യം വച്ചായിരുന്നു അഗ്നി4 നിര്‍മ്മാണം.
ഇക്കഴിഞ്ഞ ഡിസംബര്‍ 26 ന് ഡിആര്‍ഡിഒ അഗ്നി5 വിജയകരമായി വിക്ഷേപിച്ചിരുന്നു. ഭൂഖണ്ഡാനന്തര മിസൈലായ അഗ്നി5 ന് 5000 കിലോമീറ്ററിനു മേല്‍ ദൂരപരിധിയുണ്ട്.

NO COMMENTS

LEAVE A REPLY