തൊടുപുഴ• ഇടുക്കി ഉപ്പുതറയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കമളിക്കടുത്ത് ഇറച്ചിപ്പാലം കനാലിലാണ് സാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുല്ലപ്പെരിയാറില്‍നിന്ന് വെള്ളമൊഴുക്കുന്നത് മൂന്നു മണിക്കൂര്‍ നിര്‍ത്തിവച്ചായിരുന്നു പരിശോധന. യുവതിയെ കൊലപ്പെടുത്തി ഇറച്ചിപ്പാലം കനാലില്‍ തള്ളിയെന്നുള്ള പ്രതി ഉപ്പുതറ ചപ്പാത്ത് അമ്ബലാനപുരം സലിന്റെ മൊഴിയനുസരിച്ചായിരുന്നു തിരച്ചില്‍. മുനിയറ തിങ്കള്‍ക്കാട് പൊന്നെടുത്തുംപാറയില്‍ ബാബുവിന്റെ ഭാര്യയാണ് സാലു. ഇരുവരും പ്രണയത്തിലായിരുന്നു.