മസ്തിഗുഡി അപകടം; രണ്ടാമത്തെ നടന്റെ മൃതദ്ദേഹവും കിട്ടി

266

ബംഗലൂരു: ബംഗളുരുവില്‍ സിനിമ ചിത്രീകരണത്തിനിടെ താടകത്തില്‍ മുങ്ങിപ്പോയ കന്നട താരം അനിലിന്റെ മൃതദ്ദേഹവും കണ്ടെടുത്തു. അപകടം നടന്ന് അറുപത് മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് തടാകത്തില്‍ നിന്നും അനിലിന്റെ മൃതദ്ദേഹം ലഭിച്ചത്. ഇന്നലെ വൈകീട്ടോടെ അനിലിനോടൊപ്പം താടകത്തില്‍ മുങ്ങിപ്പോയ ഉദയുടെ മൃതദ്ദേഹം കണ്ടെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കന്നട സിനിമ മസ്തിഗുഡിയുടെ ചിത്രീകരണത്തിനായി ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ ചിത്രത്തിലെ വില്ലന്മാരായ ഉദയും അനിലും മുങ്ങിപ്പോയത്. അശ്രദ്ധമായി മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ചിത്രീകരണം നടത്തിയതിന് മസ്തിഗുഡിയുടെ നിര്‍മാതാക്കളിലൊരാളായ സുന്ദര്‍ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ സംവിധായകന്‍ നാഗശേഖര്‍, സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ ഒളിവില്‍ പോയ സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ്മക്കായി പൊലീസ് അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY