ന്യൂഡല്‍ഹി• 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് ജനങ്ങളോട് അഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര മോദി ആപ്പിലൂടെ നടത്തുന്ന സര്‍വേയില്‍ അഭിപ്രായങ്ങള്‍ ജനത്തിന് അറിയിക്കാം. നോട്ട് അസാധുവാക്കല്‍ നിലവില്‍ വന്ന് പതിനാലു ദിവസം പിന്നിട്ടതിനു പിന്നാലെയാണ് തീരുമാനം സംബന്ധിച്ച അഭിപ്രായം മോദി തേടുന്നത്. ഈമാസം എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും (ആര്‍ബിഐ) തീരുമാനിച്ചത്. ഇതിനെതിരെ പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം, നികുതി വെട്ടിപ്പ്, കള്ളപ്പണം തുടങ്ങിയവ തടയുന്നതിനു സഹായകരമാകും ഈ തീരുമാനമെന്നും വിലയിരുത്തലുകളുണ്ട്