വിജയ ബാങ്ക് കവര്‍ച്ചാ കേസില്‍ അഞ്ചു പേര്‍ക്കു 10 വര്‍ഷം തടവ്

203

കാസര്‍കോട് • വിജയ ബാങ്ക് കവര്‍ച്ചാ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ അഞ്ചു പേര്‍ക്കു 10 വര്‍ഷം തടവ്. അഞ്ചു പ്രതികളുംകൂടി 75 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധച്ചു. കേസില്‍ ഒരാളെ കോടതി വെറുതേവിട്ടു.
2015 സെപ്റ്റംബര്‍ 24നാണു കാസര്‍കോഡ് വിജയ ബാങ്കില്‍ കവര്‍ച്ച നടന്നത്. 21 കിലോ സ്വര്‍ണവും മൂന്നു ലക്ഷം രൂപയുമാണു കവര്‍ന്നത്.