ഗെയ്ല്‍ വിരുദ്ധ സമരം : വികസന വിരോധികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി

246

കോഴിക്കോട് : ഗെയ്ല്‍വിരുദ്ധ സമരത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിന് ചില പദ്ധതികള്‍ അത്യാവശ്യമാണെന്നും ചില സ്ഥാപിത താത്പര്യക്കാര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണെന്നും ഇവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും പിണറായി പറഞ്ഞു. ഗെയ്ല്‍വിരുദ്ധ സമരത്തെ നേരത്തെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നാട്ടില്‍ എന്ത് വികസനം കൊണ്ടുവന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നുവെന്നും എന്നാല്‍ അത്തരം വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

NO COMMENTS