യുഡിഎഫ് ഉപേക്ഷിച്ചു വന്നാല്‍ മാണിയെ സ്വീകരിക്കും: കുമ്മനം രാജശേഖരന്‍

201

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് എമ്മിന് എന്‍.ഡി.എ. സഖ്യത്തിലേക്കുള്ള വാതില്‍ തുറന്നിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കെ.എം. മാണി യുഡിഎഫ് ഉപേക്ഷിച്ചുവന്നാല്‍ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അടുത്തമാസം നടക്കുന്ന രാഷ്ട്രീയ ക്യാമ്പില്‍ കേരള കോണ്‍ഗ്രസ് എം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് കുമ്മനത്തിന്റെ പ്രതികരണം.
മുന്നണി വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിരുന്നു. മുമ്പും മാണി പക്ഷത്തെ എന്‍.ഡി.എ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മാണി ഗ്രൂപ്പിനെ എന്‍.ഡി.എയില്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് കുമ്മനം പറഞ്ഞു.

NO COMMENTS

LEAVE A REPLY