ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ്

216

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെമരണത്തില്‍ സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഖകരമായ ദിവസമാണിന്നെന്നും ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതാതാണ് കോടതി വിധിയെന്നും കോണ്‍ഗ്രസ്സ് വിമര്‍ശിച്ചു. ‘രാജ്യം ഉത്തരം തേടുന്ന ചോദ്യങ്ങള്‍’ എന്നു കാണിച്ചു വാര്‍ത്താക്കുറിപ്പും കോണ്‍ഗ്രസ്സ് പുറത്തിറക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമല്ല ഇരയുടെ പേര് രേഖപ്പെടുത്തുന്നതില്‍ വരെ വൈരുദ്ധ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളാണ് വിധി അവശേഷിപ്പിക്കുന്നത്. മരണത്തില്‍ ബാഹ്യ ഇടപെടലോ മറ്റു ശ്രമങ്ങളോ ഉണ്ടായോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാനാകൂവെന്നും മരണം സ്വഭാവികമാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെയല്ലാതെ എങ്ങനെ പറയാനാകുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

NO COMMENTS