കൊല്ലം ∙ കൊല്ലം കലക്ടറേറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് കർണാടക പൊലീസ് എത്തും. ഇന്നലെ മൈസൂരു കോടതിയിലുണ്ടായ സ്ഫോടനവുമായി കൊല്ലത്തെ സ്ഫോടനത്തിന് സാമ്യമുണ്ടെന്ന നിഗമനത്തെ തുടർന്നാണ് കർണാകട പൊലീസ് എത്തുന്നത്.
തിങ്കളാഴ്ച വൈകിട്ട് 4.15നാണ് മൈസൂരു ജില്ലാ മജിസ്ട്രേറ്റ് കോടതിയിലെ ശുചിമുറിയിൽ സ്ഫോടനം ഉണ്ടായത്. വിചാരണയ്ക്കായി കോടതിയിലെത്തിക്കുന്ന തടവുകാർ ഉപയോഗിക്കുന്ന ശുചിമുറിയാണിത്.
ഇക്കഴിഞ്ഞ ജൂണിലാണ് കൊല്ലം കലക്ടറേറ്റിലെ മുന്‍സിഫ് കോടതി വളപ്പില്‍ സ്‌ഫോടനമുണ്ടായത്. ജില്ലാ ലേബര്‍ ഓഫിസിന് സമീപം നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ പഴയ ജീപ്പില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.