ക്ലിനിക്കല്‍ എസ്റ്റാബ്ലീഷ്മെന്റ് ബില്‍ നിയമസഭ പാസാക്കി

266

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലീഷ്മെന്റ് ബില്‍ നിയമസഭ പാസാക്കി. സ്വകാര്യ ആശുപത്രികളും ലാബുകളും നിയമത്തിനു കീഴില്‍ വരും. ആശുപത്രികളശും നിയന്ത്രണവും ഫീസ് ഏകീകരണവുമാണ് ലക്ഷ്യം. നിയമം ലംഘിച്ചാല്‍ 10,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്താനും വേണ്ടിവന്നാല്‍ സ്ഥാപനം അടച്ചുപൂട്ടാനും സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. ഡോക്ടര്‍മാര്‍ക്ക് ചികിത്സാ പിഴവ് പറ്റിയാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുന്നത് വരെയുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്.

NO COMMENTS