മുത്തലാഖ് ബില്‍ ; രാജ്യസഭയില്‍ ഹാജരായിരിക്കണമെന്ന് എം.പിമാര്‍ക്ക് വിപ്പ്

237

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാന ദിവസമായ ഇന്ന് രാജ്യസഭയില്‍ ഹാജരായിരിക്കണമെന്ന് കോണ്‍ഗ്രസ്സും ബി.ജെ.പിയും എം.പിമാര്‍ക്ക് വിപ്പ് നല്‍കി. മുത്തലാഖ് ബില്‍ സഭയില്‍ ചര്‍ച്ചക്ക് വരുന്നതിനാലാണ് മുഴുവന്‍ അംഗങ്ങളും ഹാജരായിരിക്കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടത്. ഇന്നത്തെ അജണ്ടയില്‍ മുത്തലാഖ് ബില്ലും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷവും ഭരണപക്ഷവും സമവായത്തിലെത്താത്തതിനാല്‍ ബില്ലവതരണം ബജറ്റ് സമ്മേളനത്തിലേക്ക് നീട്ടി വെക്കാനും സാധ്യതയുണ്ട്. ലോക്സഭയില്‍ കഴിഞ്ഞ ആഴ്ച പാസായ ബില്‍ സെലക്‌ട് കമ്മിറ്റിയുടെ പുനഃപരിശോധനക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

NO COMMENTS