ന്യൂസിലാന്‍ഡില്‍ വീണ്ടും ഭൂചലനം

230

ക്രൈസ്റ്റ്ചര്‍ച്ച്‌: ന്യൂസിലാന്‍ഡില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആദ്യം അനുഭവപ്പെട്ട 7.5 തീവ്രതയുള്ള ഭൂചലനത്തിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഭൂചലനം. ആദ്യ ഭൂകന്പത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. സൂനാമിയും അനുഭവപ്പെട്ടിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചിന് വടക്കുകിഴക്ക് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രദേശിക സമയം ഉച്ചയ്ക്ക് 1.45 ഓടെ രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിനു ശേഷം രണ്ട് ചെറു ഭൂചലനങ്ങളും അനുഭവപ്പെട്ടിരുന്നു. ഭൂചലന സാധ്യത ഏറിയ മേഖലയില്‍ പെട്ടതാണ് ന്യുസിലാന്‍ഡ്. 2011ല്‍ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭൂകന്പത്തില്‍ 185 പേര്‍ മരിച്ചിരുന്നു.