മൂന്നു ജില്ലകളില്‍ അഗ്രോ പാര്‍ക്ക് തുടങ്ങും: കൃഷിമന്ത്രി

178

തിരുവനന്തപുരം: മൂന്നു ജില്ലകളില്‍ അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നെല്ലിനെ അടിസ്ഥാനമാക്കിയുള്ള അഗ്രോപാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ഇവയ്ക്കായി പുതുക്കിയ ബജറ്റില്‍ 500 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളില്‍ മാരകമായ കീടനാശിനികള്‍ പ്രയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നടപ്പുസാന്പത്തിക വര്‍ഷം മൊബൈല്‍ ഭക്ഷ്യപരിശോധനകള്‍ തുടങ്ങും. ഇന്‍ഡോ ഡച്ച്‌ ആക്ഷന്‍ പ്ലാനിന്‍റെ ഭാഗമായി പച്ചക്കറി, പൂക്കള്‍ എന്നിവയുടെ ഹൈടെക് കൃഷി സാങ്കേതികവിദ്യ പ്രചരിപ്പിക്കാനായി ഒരു മികവിന്‍റെ കേന്ദ്രം സ്ഥാപിക്കും.2016-17 സാന്പത്തിക വര്‍ഷത്തില്‍ വില സ്ഥിരത ഉറപ്പുവരുത്താന്‍ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടുതല്‍ സ്ഥലത്ത് പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കും. പച്ചക്കറി വിള ആസൂത്രണ കലണ്ടര്‍ തയാറാക്കും. ഓരോ പ്രദേശത്തെയും പ്രത്യേകതകളനുസരിച്ചു കൃഷി ചെയ്യേണ്ട പച്ചക്കറികള്‍ സംബന്ധിച്ചു കര്‍ ഷകര്‍ക്ക് അവബോധം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.